റാഞ്ചോ സാന്താ മാർഗരിറ്റ
റാഞ്ചോ സാന്താ മാർഗരിറ്റ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഓറഞ്ച് കൗണ്ടിയിലെ പ്രായം കുറഞ്ഞ നഗരങ്ങളിലൊന്നായ റാഞ്ചോ സാന്താ മാർഗരിറ്റ ഒരു മാസ്റ്റർ പ്ലാൻഡ് സമൂഹമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 47,853 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിന്ന ജനസംഖ്യയായ 47,214 നേക്കാൾ ഇക്കാലത്ത് ജനസംഖ്യാവർദ്ധനവുണ്ടായി. സാൻ ഡിയോഗോ കൗണ്ടിയിലെ റാഞ്ചോ സാന്താ മാർഗരിറ്റ വൈ ലാസ് ഫ്ലോറസ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നതെങ്കിലും നഗര പരിധി റാഞ്ചോ മിഷൻ വിയെജോയുടെ അതിർത്തിയ്ക്കുള്ളിലാണ്. 20 അക്ഷരങ്ങളുടെ നീളമുള്ള ഈ നഗരം കാലിഫോർണിയയിലെ ഏറ്റവും ദൈർഘ്യമേറിയ നഗര നാമമാണ്.
Read article

